മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റിൽ

കോഴിക്കോട് : ചേവായൂര്‍ സ്വദേശി അമൃത തോമസി(33)നെയാണ് മാരക മയക്കുമരുന്ന് ഗുളികകളുമായി ഫറോക്ക് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവും പിടികൂടിയത്.

മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിൽ പതിനഞ്ച് മയക്കുമരുന്ന് ഗുളികയുമായാണ് പിടികൂടിയത്‌ . വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Posts