ഒരു മണിക്കൂറിനുള്ളിൽ 249 കപ്പ് ചായയുണ്ടാക്കി ലോക റെക്കോർഡ് നേടി വനിത

ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ചായയുണ്ടാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കൻ സ്വദേശി ഇൻഗാർ വാലന്‍റൈൻ. ദക്ഷിണാഫ്രിക്കയിലെ ഒരു സസ്യമായ അസ്പാലാത്തസ് ലീനിയറിസ് കുറ്റിച്ചെടിയുടെ ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ചുവന്ന ഹെർബൽ ടീയായ റൂയിബോസ് ചായ 249 കപ്പ് നിർമ്മിച്ചാണ് വാലന്‍റൈൻ റെക്കോർഡ് നേടിയത്. ഈ നേട്ടം കൈവരിക്കാൻ ഒരു മണിക്കൂറിനകം കുറഞ്ഞത് 150 കപ്പ് ചായയെങ്കിലും ഉണ്ടാക്കണമായിരുന്നു. അവർ റൂയിബോസിന്‍റെ മൂന്ന് ഫ്ലേവറുകൾ ആണ് ഉപയോഗിച്ചത്. ഒറിജിനൽ, വാനില, സ്ട്രോബെറി എന്നിവയാണത്.

Related Posts