യൂ ട്യൂബ് വീഡിയോ കണ്ട് ഭ്രൂണഹത്യയ്ക്ക് ശ്രമം, അത്യാസന്ന നിലയിൽ യുവതി ആശുപത്രിയിൽ

യൂ ട്യൂബിൽ വീഡിയോ കണ്ട് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ച യുവതിയെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ യശോധര നഗർ പ്രദേശത്താണ് സംഭവം നടന്നത്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞു പറ്റിച്ച് ഷോയിബ് ഖാൻ എന്നയാൾ ഏതാനും വർഷങ്ങളായി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നും ഗർഭിണിയായ യുവതിയോട് യൂ ട്യൂബിലെ വീഡിയോ നോക്കി ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടത് അയാളാണെന്നും പൊലീസ് പറയുന്നു.

സ്വന്തം നിലയിൽ വീട്ടിൽവെച്ച് ഗർഭച്ഛിദ്രം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് യുവതിയുടെ നില വഷളാവുന്നതും വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുന്നതും. ബലാത്സംഗ കുറ്റം ചുമത്തി ഷോയിബ് ഖാനെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Related Posts