ഇനിയും പിന്നോട്ടേക്കില്ല; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സി പി ഐ (എം); സ്ത്രീപക്ഷകേരളം ക്യാമ്പയിൻ.
തിരുവനന്തപുരം:
കേരളീയ സമൂഹത്തിൽ ഉയർന്ന് വരുന്ന സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സി പി ഐ (എം) സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയാണ് സ്ത്രീപക്ഷകേരളം. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിൻ ജൂലൈ 8 ന് ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന കൂട്ടായ്മകളോടെ അവസാനിക്കും. ഈ ദിവസങ്ങളിൽ വിവിധ പ്രചാരണ പരിപാടികൾ നടക്കും. കൂട്ടായ്മകൾ, സ്ത്രീധനവിരുദ്ധ സദസ്സുകൾ, ഗൃഹസന്ദർശന പരിപാടികൾ ഉൾപ്പെടെയുള്ളവയാണ് നടക്കുക. സ്ത്രീകൾക്കെതിരായ എല്ലാത്തരം നീക്കങ്ങൾക്കെതിരെയും അതിശക്തമായ പൊതുബോധം വളർത്തിയെടുക്കേണ്ടതുണ്ട്. ഈ സാമൂഹ്യ വിപത്തിനെതിരായ സമരത്തിൽ നിന്നും ഇനിയും പിന്നോട്ടേക്കില്ല എന്ന് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഒന്നടങ്കം പ്രഖ്യാപിക്കണം എന്നതാണ് സ്ത്രീപക്ഷകേരളം ക്യാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്.