കുവൈറ്റിൽ സ്ത്രീ ശാക്തീകരണ പങ്കാളിത്ത പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു

കുവൈറ്റ്‌: കുവൈറ്റിൽ സ്ത്രീ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി പ്രധാനപ്പെട്ട തൊഴിൽ മേഖലകളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെയും പങ്കാളികളാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, മന്ത്രാലയത്തിന്റെ ജനറൽ സെക്രട്ടേറിയറ്റിലെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ശുപാർശകൾ പിന്തുടരുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഏഴ് സ്ത്രീകളെ നിയമിച്ചു. പുതിയ കമ്മിറ്റിയിലെ പത്ത് അംഗങ്ങളിൽ ഏഴ് പേരും സ്ത്രീകളാണ്.

ആമിന അബ്ദുൽ റഹീം, മുനീറ അൽ ഫലാഹ്, തയ്ബ അൽ മുർഷെദ്, ലത്തീഫ അൽ അബ്ദുൾഹാദി, തായ്ബ അൽ ഖബന്ദി, അല അൽ ജാരി, മുനീറ അൽ മുഫറ എന്നിവരാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ. ഇവർക്ക് പുറമേ ഫൈസൽ അൽ നാസർ, മിഷാൽ അൽ സെയ്ദ്, ഖാലിദ് അൽ ഇബ്രാഹിം എന്നിവരും കമ്മിറ്റിയിലുണ്ട്.

പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരസ് അഹമ്മദ് അൽ ബർജാസിനെ കമ്മിറ്റിയുടെ തലവനായും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അഫയേഴ്സ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായും തിരഞ്ഞെടുത്തു.

Related Posts