വനിതാ ഹോംഗാർഡ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഹോംഗാർഡ്സിന്റെ എറണാകുളം ജില്ലയിലെ വനിത ഹോം ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്തിയാണ് നിയമനം. താല്പര്യമുള്ളവർ ഒക്ടോബർ 10 ന് മുൻപായി എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ആർമി, നേവി, എയർഫോഴ്സ്, പാരാമിലിറ്ററിതുടങ്ങിയ സൈനിക-അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ മുതലായ സംസ്ഥാന യൂണിഫോം സർവ്വീസുകളിൽ നിന്നും റിട്ടയർ ചെയ്ത 35നും 58നും വയസ്സിനിടയിൽ പ്രായമുള്ള പത്താംക്ലാസ് പാസായ വനിതകൾക്ക് അപേക്ഷിക്കാം. സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കാൻ പാടില്ല. പ്രതിദിനം 780 രൂപയാണ് വേതനം. അപേക്ഷാ ഫോമും വിശദവിവരങ്ങളും എറണാകുളം ജില്ലാ ഫയർ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9497920154, 0484 2207710

Related Posts