സ്ത്രീകൾ ആദ്യം ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിനായി പോരാടണം: ഷൈൻ ടോം ചാക്കോ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒരു സ്ത്രീ തന്നെ തുടക്കമിടണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു പരിചയവുമില്ലാത്ത വീട്ടിൽ പോയി ഒരു സ്ത്രീ ജീവിതം ആരംഭിക്കുന്നതെന്തിനാണെന്നും ഷൈൻ ചോദിച്ചു. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനും സ്ത്രീക്ക് അവകാശമില്ല. ആ അവകാശത്തിന് വേണ്ടിയാണ് ആദ്യം പോരാടേണ്ടത്. എന്നിട്ടു മതി രാത്രിയിൽ പുറത്തുപോവുന്നതിനായും വറുത്ത മീനിനായും പൊരുതുന്നത്. തുല്യ വസ്ത്രധാരണത്തെക്കുറിച്ചോ തുല്യ സമയത്തെക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി ഏതെങ്കിലും ഒരു സ്ത്രീ പോരാടിയിട്ടുണ്ടോ? അതിനാൽ ആദ്യം സ്വന്തം വീട്ടിൽ നിന്ന് പോരാടണം. അപ്പോൾ പറയും അങ്ങനെയേ കുടുംബങ്ങൾ ഉണ്ടാവൂ എന്ന്. ഈ നിയമങ്ങളെല്ലാം ഉണ്ടാക്കിയത് പുറത്ത് നിൽക്കുന്ന പുരുഷനല്ലേ? അതാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നും ഷൈൻ പറഞ്ഞു.

Related Posts