ലോക ആം റസ്‌ലിങ് ചാംപ്യൻഷിപ്പിൽ വനിതാ എഎസ്ഐക്ക് ഇരട്ട സ്വർണം
By NewsDesk
കോഴിക്കോട്: ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് മെഡൽ. തുർക്കിയിൽ വച്ച് നടക്കുന്ന ലോക ആം റസ്‌ലിങ് ചാംപ്യൻഷിപ്പിലാണ് 70 കിലോഗ്രാം ഇടംകൈ, വലംകൈ വിഭാഗങ്ങളിൽ വനിതാ എഎസ്ഐ ഇരട്ട സ്വർണ്ണ മെഡൽ നേടിയത്. കോഴിക്കോട് സിറ്റി ജുവനൈൽ വിഭാഗം എഎസ്ഐ കെ മിനിയ്ക്കാണ് ഇരട്ട സ്വർണം. ഇന്ത്യൻ വനിതാ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ് മിനി.