വനിതാ ഏഷ്യാകപ്പ് ബംഗ്ലാദേശിൽ നടക്കും
ബംഗ്ലാദേശ്: വനിതാ ഏഷ്യാ കപ്പ് ബംഗ്ലാദേശിൽ നടക്കും. ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആകെ 7 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഒക്ടോബർ 1 മുതൽ 16 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യൻമാരാണ് ബംഗ്ലാദേശ്. 2014ലെ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് സിൽഹെറ്റിൽ ഒരു അന്താരാഷ്ട്ര വനിതാ മത്സരം നടക്കുന്നത്.