കർഷകരെ കൊലപ്പെടുത്തിയതിൽ മഹിളാ അസോസിയേഷന്റെ പ്രതിഷേധം
അന്തിക്കാട്: ഉത്തർപ്രദേശിലെ കർഷക സമരത്തിനു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം കയറി കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്തിക്കാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി ഏരിയാ സെക്രട്ടറി ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മണി ശശി അധ്യക്ഷത വഹിച്ചു.