ലോകകപ്പ്; മെസിയുടെ സൂപ്പർ തുടക്കം, സൗദിക്കെതിരെ ആദ്യ ഗോൾ
ഖത്തർ: ആദ്യ മത്സരത്തിൽ അത്യുജ്ജ്വല തുടക്കവുമായി അർജൻ്റീന. ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന ഒരു ഗോളിന് മുന്നിൽ. ആരാധകരുടെ കാത്തിരിപ്പ് സഫലമാക്കി മത്സരത്തിൻ്റെ എട്ടാം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിൽ സൂപ്പർ താരം ലയണൽ മെസിയാണ് അർജൻ്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്. കോർണർ കിക്ക് എടുക്കെ സൗദി ബോക്‌സിനകത്ത് അർജന്റീന താരം ലിയണാഡ്രോ പരേദസിനെ അൽ ബുലയാഹി വീഴ്ത്തിയതിനെ തുടർന്നാണ് അർജൻ്റീനയ്ക്ക് പെനാൽട്ടി അനുവദിച്ചത്. ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം.