ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യക്കെതിരെ ഓസീസിന് 187 റണ്‍സ് വിജയലക്ഷ്യം

ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത ഓവറിൽ കെഎൽ രാഹുൽ 57 (33), സൂര്യകുമാര്‍ യാദവ് 50 (33) എന്നിവരുടെ മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്. ആറ് ഫോറും മൂന്ന് സിക്സും രാഹുൽ പറത്തിയപ്പോൾ ഒന്നാം വിക്കറ്റില്‍ ഇന്ത്യ നേടിയത് 7.3 ഓവറില്‍ 78 റണ്‍സ്. മാക്സ്വെല്ലിന് വിക്കറ്റ് നൽകി രാഹുലാണ് ആദ്യം മടങ്ങിയത്. തൊട്ടുപിന്നാലെ 15(14) റൺസ് എടുത്ത രോഹിത് ശർമ ആഷ്ടണ്‍ ആഗറിന് വിക്കറ്റു കൊടുത്ത് മടങ്ങി. ആറ് ഫോറും ഒരു സിക്സുമാണ് സൂര്യകുമാര്‍ യാദവ് പറത്തിയത്. ഓസ്ട്രേലിയയ്ക്കായി കെയ്ൻ റിച്ചാര്‍ഡ്‌സണ്‍ നാലും മിച്ചൽ സ്റ്റാർക്ക്, ആഷ്ടണ്‍ അഗർ, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Posts