ലോകകപ്പ്; ഖത്തറിൽ സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം കുറച്ചു

ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഖത്തറിലെ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ലോകകപ്പിനിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. നവംബർ ഒന്നു മുതൽ 20 ശതമാനം സർക്കാർ ജീവനക്കാർ മാത്രമാണ് നേരിട്ട് ഓഫീസുകളിൽ എത്തുക. മറ്റുള്ളവർ അവരുടെ താമസസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യും. ഡിസംബർ 19 വരെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് ഇത്തരത്തിലായിരിക്കും. ഓഫീസുകളിൽ ഹാജരാകുന്ന ജീവനക്കാരുടെ ജോലി സമയം 4 മണിക്കൂറായി കുറച്ചിട്ടുണ്ട്. രാവിലെ 7 മുതൽ 11 വരെയായിരിക്കും ഇവരുടെ ജോലി സമയം. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യമേഖലാ കമ്പനികളും പതിവുപോലെ പ്രവർത്തിക്കും. നവംബർ 1 മുതൽ 17 വരെ സ്കൂളുകളുടെ പ്രവർത്തന സമയം കുറച്ചിട്ടുണ്ട്. സ്കൂളുകൾ രാവിലെ 7 മുതൽ ഉച്ച വരെയാകും പ്രവർത്തിക്കുക. നവംബർ 18 മുതൽ ഡിസംബർ 22 വരെ സ്കൂളുകൾ അടച്ചിടും. ദോഹ സീഫ്രണ്ടിലൂടെയുള്ള മെയിന്‍ കോര്‍ണിഷ് റോഡ് നവബംര്‍ ഒന്ന് മുതല്‍ അടയ്ക്കുമെന്നും അറിയിപ്പുണ്ട്. ഇവിടെ ഫുട്‍ബോള്‍ ആരാധകര്‍ക്കായി പ്രത്യേക ഫാന്‍ സോണ്‍ നിര്‍മിക്കും.

Al Ansari_Kuwait.jpg

Related Posts