ലോക പ്രമേഹരോഗ ദിനാചരണവും, ബോധവൽക്കരണ ക്ലാസും, സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പും താന്ന്യം ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു
താന്ന്യം ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പ്രമേഹരോഗ ദിനാചരണവും, ബോധവൽക്കരണ ക്ലാസും, സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് നടന്നു.
താന്ന്യം ഗ്രാമ പഞ്ചായത്ത് മെമ്പർ സിജോ പുലിക്കോട്ടിൽ അധ്യക്ഷനായ ചടങ്ങിൽ താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ വി എൻ സുർജിത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സദാനന്ദൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു, ലാബെക്സ് ഇമേജിങ് ആൻഡ് ലബോറട്ടറി മാനേജിംഗ് പാർട്ണർ സുരേന്ദ്രൻകൃഷ്ണൻ സ്വാഗതവും, അജീഷ് നന്ദിയും പറഞ്ഞു.