കരയാമുട്ടം യു പി സ്കൂളിൽ ലോക പരിസ്ഥിതി ദിന പരിപാടികൾ നടന്നു

വലപ്പാട് : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കരയാമുട്ടം യു. പി. സ്കൂളിൽ വൃക്ഷതൈ വിതരണവും സെമിനാറും വിദ്യാഭ്യാസ ആപ്പ് -പ്രാണ ഇൻസെറ്റ് ആപ്പ് - ഇൻസ്റ്റലൈസേഷനും നടന്നു. പ്രധാനാധ്യാപിക എം. സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ജ്യോതി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കിസാൻ മേഖലാ പ്രസിഡന്റ് സുചിന്ദ് പുല്ലാട്ട് ഉത്ഘാടനം നിർവഹിച്ചു. കരയാമുട്ടത്ത് പുതിയതായി ആരംഭിച്ച ജൈവ മല്ലിക ഓർഗാനിക് ആണ് വൃക്ഷത്തൈ വിതരണത്തിനായി നാട്ടുമാവിൻ തൈ നൽകിയത്. ' ജീവനുള്ള മണ്ണ് ' എന്ന വിഷയത്തെ ആസ്‌പദമാക്കി എസ്. പി. സി. ജില്ലാ കോർഡിനേറ്റർ താരാ മധു സെമിനാർ നയിച്ചു. തുടർന്ന് എസ്. പി. സി. സ്റ്റേറ്റ് ട്രെയിനർ ജയലക്ഷ്മി ടീച്ചർ കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സെടുത്തു. സുധീർ പ്രാണ ഇൻസൈറ്റ് ആപ്പ് 5 , 6 , 7 ക്ലാസ്സിലെ 2 വീതം വിദ്യാർത്ഥികൾക്ക് നൽകി. യോഗത്തിൽ സ്കൂൾ മാനേജർ ദിലീഷ് തയ്യിൽ , രക്ഷാധികാരി ശശി തയ്യിൽ കരയാമുട്ടം സർവീസ് സഹകരണ പ്രസിഡന്റ് കെ. കെ. കബീർ തളിക്കുളം ബ്ലോക്ക്‌ മുൻ പ്രസിഡന്റ് സുധർമ്മൻ എം. ആർ. , ജൈവ മല്ലിക ജൈവ വള സ്റ്റോർ പ്രൊപ്രൈറ്റർ രാമചന്ദ്രൻ കെ. വി. എന്നിവർ ആശംസകളർപ്പിച്ചു.

Related Posts