ഇന്ന് ലോക ഭക്ഷ്യദിനം, 'ആരോഗ്യകരമായ നാളേക്ക് സുരക്ഷിത ഭക്ഷണം ഇന്ന് '

ലോക ഭക്ഷ്യദിനമായി ഇന്ന് ആചരിക്കുകയാണ്. എല്ലാവർക്കും ഭക്ഷണം എന്ന ആശയത്തോടെ ലോക ഭക്ഷ്യ കാർഷിക സംഘടന (എഫ് എ ഒ) രൂപം കൊണ്ടത് 1945 ഒക്ടോബർ 16-നാണ്. എഫ് ഒ എ യുടെ രൂപീകരണം മുൻനിർത്തിയാണ് ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. 'ആരോഗ്യകരമായ നാളേക്ക് സുരക്ഷിത ഭക്ഷണം ഇന്ന് ' എന്നതാണ് ഇത്തവണത്തെ ഭക്ഷ്യദിന പ്രമേയം.

1979 മുതലാണ് ലോക ഭക്ഷ്യദിനം ഐക്യരാഷ്ട്രസഭ ആചരിച്ചു തുടങ്ങിയത്. ഭൂമുഖത്തുനിന്ന് ദാരിദ്ര്യവും വിശപ്പും തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.

ലോക ഭക്ഷ്യ കാർഷിക സംഘടനയ്ക്കു പുറമേ യു എൻ എച്ച് സി ആർ, യു എൻ റഫ്യൂജി ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം എന്നീ സംഘടനകളും സംയുക്തമായാണ് ഇത്തവണത്തെ ഭക്ഷ്യദിനം ആചരിക്കുന്നത്. നൂറ്റമ്പതോളം രാജ്യങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Related Posts