കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി, ഒക്ടോബർ 5 വരെ നീളാൻ സാധ്യത

കൊവിഡിനെതിരെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിക്കുന്നത് ഒക്ടോബറിലേക്ക് നീളാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 5 ന് ചേരുന്ന സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷൻ ആണ് കോവാക്സിന് അടിയന്തര അനുമതി നൽകുന്ന കാര്യം പരിഗണിക്കുകയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അതേസമയം, കോവാക്സിൻ്റെ എമർജൻസി യൂസ് ലിസ്റ്റിംഗിനായി (ഇ യു എൽ) ലോകാരോഗ്യ സംഘടനയ്ക്ക് നൽകേണ്ട മുഴുവൻ ഡാറ്റയും തങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും സംഘടനയുടെ തീരുമാനം കാത്തിരിക്കുകയാണെന്നും ഭാരത് ബയോടെക് അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിച്ചത്.

77.8 ശതമാനം ഫലപ്രാപ്തി തെളിയിച്ച മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഡാറ്റയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി ഡി എസ് സി ഒ ) സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റിക്ക് (എസ് ഇ സി) ഭാരത് ബയോടെക് സമർപ്പിച്ചത്.

Related Posts