കൊറിയയിലെ ഹാലോവീൻ ദുരന്തത്തിൽ അനുശോചനമറിയിച്ച് ലോക നേതാക്കൾ
ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ച സംഭവത്തിൽ ലോകനേതാക്കൾ അനുശോചനം രേഖപെടുത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ എന്നിവർ സംഭവത്തെ അപലപിക്കുകയും കൊറിയയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. "സോളിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി ചെറുപ്പക്കാർക്ക് ജീവൻ നഷ്ടപ്പെട്ട വാർത്ത ഞെട്ടലുണ്ടാക്കി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. ഈ സങ്കടകരമായ സമയത്ത് റിപ്പബ്ലിക് ഓഫ് കൊറിയയോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു", ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.