കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ  'വേൾഡ് ഓഫ് ബ്യൂട്ടി 2022' ഫെസ്റ്റിവൽ

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന  'വേൾഡ് ഓഫ് ബ്യൂട്ടി 2022' ഫെസ്റ്റിവൽ  ആരംഭിച്ചു. കുവൈറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും  ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന നിരവധി കമ്പനികളുടെ പ്രദർശനം നടക്കും ഫഹാഹീലിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ മാനേജ്‌മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ  സൗന്ദര്യത്തിലും ഫാഷനിലും ഓൺലൈൻ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങൾ  ഉദ്ഘാടനം നിർവഹിച്ചു.  ബ്രാൻഡഡ് ആരോഗ്യ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക്   ഈ കാലയളവിൽ  പ്രത്യേക ഓഫർ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Posts