ലോക ഫോട്ടോഗ്രാഫി ദിനം; ഇമ ബാബുവിന് ആദരവ്

വലപ്പാട് : ലോക ഫോട്ടോഗ്രാഫി ദിനാചരണത്തോട് അനുബന്ധിച്ച് വലപ്പാട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫർ ഇമ ബാബുവിനെ ആദരിച്ചു. വലപ്പാടിന്റെ ചരിത്രം ചിത്രങ്ങളിലൂടെയും എഴുത്തുകളിലൂടെ പ്രചരിപ്പിക്കാൻ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഇമ ബാബു എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സീനിയർ ആർട്ടിസ്റ്റ് മനോ മോഹൻ പറഞ്ഞു. ചടങ്ങിൽ വലപ്പാട് സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് വി ജി സതീശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെൻസൺ വലപ്പാട്, കുടിയമ്പുഴ ദേവസ്വം കമ്മിറ്റി മെമ്പർ ബാബു, മുഹമ്മദാലി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Related Posts