'ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ' 94-ാം വയസ്സിൽ അന്തരിച്ചു
ടെഹ്‌റാന്‍: ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍ എന്നറിയപ്പെടുന്ന ഇറാനിലെ അമൗ ഹാജി 94-ാം വയസ്സിൽ അന്തരിച്ചു. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അമ്പതു വർഷത്തിലേറെയായി അമൗ കുളിക്കാതെ ജീവിച്ചു. അദ്ദേഹം അവിവാഹിതനായിരുന്നു. ദക്ഷിണ പ്രവിശ്യയായ ഫർസിലെ ദെജ്ഗാഹ് ഗ്രാമത്തിൽ ഞായറാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. അസുഖം പിടിപെടുമെന്ന് ഭയന്നാണ് അമു കുളിക്കാതെ ജീവിച്ചിരുന്നതെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഗ്രാമവാസികൾ അയാളെ കുളിപ്പിച്ചിരുന്നു.