ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല ടൂറിസം യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്ന് പുറപ്പെടുന്ന എം.വി ഗംഗാ വിലാസ് ക്രൂയിസിലുള്ള യാത്ര വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരണാസിയിൽ നിന്ന് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് 32 സ്വസ് വിനോദ സഞ്ചാരികളുമായുള്ള യാത്ര. അഞ്ച് സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലൂടെയും 3,200 കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ 51 ദിവസമെടുക്കും. ഇത്രയും ദിവസം യാത്ര ചെയ്യുന്നതിന് ഒരാൾക്ക് ഏകദേശം 12.5 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതും, നിങ്ങളുടെ ഭാവനയ്ക്ക് അതീതവുമായ ചിലത് ഇന്ത്യയിലുണ്ടെന്ന് യാത്രയ്ക്കായി തയ്യാറെടുക്കുന്ന വിദേശ ടൂറിസ്റ്റുകളോട് പ്രധാനമന്ത്രി പറഞ്ഞു.