അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഹരീഷ് റാവത്ത്

ഉത്തരാഖണ്ഡിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. സംസ്ഥാനത്തിന്റെ അസ്തിത്വം നിലനിർത്താനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
അധികാരത്തിൽ തുടരാൻ എന്ത് സാഹസത്തിനും മുതിരുന്ന പാർടിയാണ് ബി ജെ പി എന്ന് ഹരീഷ് റാവത്ത് ഓർമിപ്പിച്ചു. അതിനാൽ കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ്സിന് മികച്ച ഭൂരിപക്ഷം ലഭിക്കും. പരമാവധി ജനങ്ങളുടെ പിന്തുണ പാർടിക്കുണ്ട്. ബി ജെ പി യുടെ ധാർഷ്ട്യത്തെ വോട്ടർമാർ പരാജയപ്പെടുത്തും. ബി ജെ പി യുടെ അഹങ്കാരത്തിന് ഏൽക്കുന്ന തിരിച്ചടിയാകും അന്തിമ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.