കുഞ്ചാക്കോ ബോബൻ്റെ 'ഭീമൻ്റെ വഴി' മൂന്ന് തവണ കണ്ടെന്ന് എഴുത്തുകാരൻ അഷ്ടമൂർത്തി
കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഭീമൻ്റെ വഴി എന്ന ചിത്രം താൻ മൂന്നുതവണ കണ്ടതായി മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ അഷ്ടമൂർത്തി. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഭീമൻ്റെ വഴിയെ അഭിനന്ദിച്ച് എഴുത്തുകാരൻ രംഗത്തെത്തിയത്.
ഒരു പടം ഒന്നിലധികം തവണ കാണുന്നത് തനിക്ക് അപൂർവമായേ സംഭവിക്കാറുള്ളൂ എന്ന് അഷ്ടമൂർത്തി പറഞ്ഞു. അഷ്റഫ് ഹംസയുടെ ഭീമന്റെ വഴിയിൽ അതാണ് സംഭവിച്ചത്. മൂന്നു പ്രാവശ്യമാണ് താൻ പടം കണ്ടത്.
കഥാപാത്രങ്ങളുടെ ബാഹുല്യവും പ്രമേയത്തിലെ സാങ്കേതികതയും ഒക്കെയാവാം പല തവണ ചിത്രം കാണാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കഥാകൃത്ത് കരുതുന്നു. ഓരോ തവണ കണ്ടപ്പോഴും പടം കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടതായി കുറിപ്പിലുണ്ട്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ മനസ്സു തുറന്ന് അഭിനന്ദിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.