തൊഴിൽ നിഷേധം തെറ്റ്; ശ്രീനാഥ് ഭാസിയുടെ വിലക്കിൽ പ്രതികരിച്ച് മമ്മൂട്ടി
നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞു. റോഷാക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.