യുഎസിൽ ഗർഭഛിദ്ര ഗുളികകൾ നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി വ്യോമിങ്
വാഷിങ്ടൺ: യുഎസ് സംസ്ഥാനമായ വ്യോമിങ് ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം നിരോധിച്ചു. കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര ഗുളികൾ നിരോധിക്കണമെന്ന പ്രചാരണം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി വ്യോമിങ് മാറി. ഗർഭച്ഛിദ്ര ഗുളികകൾ നിരോധിക്കുന്ന ബില്ലിൽ ഒപ്പുവച്ച ശേഷം ഗവർണർ മാർക്ക് ഗോഡൻ സംസ്ഥാന ഭരണഘടനയിൽ ഗർഭച്ഛിദ്രം പൂർണ്ണമായും നിരോധിക്കുന്ന ഒരു നിയമം ഉൾപ്പെടുത്തണമെന്നും അത് വോട്ടർമാർക്ക് അംഗീകാരത്തിനായി നൽകണമെന്നും സാമാജികരോട് ആവശ്യപ്പെട്ടു. വ്യോമിങിലെ ഗർഭച്ഛിദ്ര പ്രശ്നം അവസാനിക്കണമെങ്കിൽ ഗർഭച്ഛിദ്രം നിരോധിക്കണമെന്ന് താൻ കരുതുന്നു. ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് അത് നടപ്പാക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.