കൊവിഡ് ടെസ്റ്റിന് എക്സ്-റേ; പുതുവഴി കണ്ടെത്തി സ്കോട്ട്ലൻഡിലെ ശാസ്ത്രജ്ഞർ

എക്സ്-റേ ഉപയോഗിച്ച് കൊവിഡ് വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തുന്നതിൽ വിജയിച്ച് ശാസ്ത്രലോകം. സ്കോട്ട്ലൻഡിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ആർടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ചാണ് രോഗനിർണയം നടത്തുന്നത്.

പുതിയ പരീക്ഷണം 98 ശതമാനം ഫലപ്രദമാണെന്ന് വെസ്റ്റ് സ്കോട്ട്‌ലൻഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. പി സി ആർ ടെസ്റ്റിൽ ഫലം ലഭിക്കാൻ മണിക്കൂറുകൾ എടുക്കുമ്പോൾ ഉടനടി ഫലം ലഭിക്കുമെന്നത് പുതിയ ടെസ്റ്റിൻ്റെ അധിക നേട്ടമാണ്.

വേഗമേറിയതും വിശ്വസനീയവുമായ ഒരു പരിശോധനാ സംവിധാനത്തിൻ്റെ ആവശ്യകത വളരെക്കാലമായി നിലവിലുണ്ടെന്നും ഒമിക്രോൺ വകഭേദത്തിൻ്റെ കടന്നുവരവോടെ ഇത് കൂടുതൽ പ്രധാനമായെന്നും മൂന്ന് പേരടങ്ങുന്ന ഗവേഷണ സംഘത്തെ നയിച്ച പ്രൊഫസർ നയീം റംസാൻ പറഞ്ഞു.

Related Posts