ത്രിദിന സന്ദർശനത്തിനായി ഷി ചിൻപിങ് റഷ്യയിലെത്തി; പുട്ടിനുമായി കൂടിക്കാഴ്ച നടത്തി
മോസ്കോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് റഷ്യയിലെത്തി. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉക്രൈനെ സഹായിക്കുന്നതിനാൽ ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനം റഷ്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. റഷ്യയെ ആയുധങ്ങൾ നൽകി സഹായിക്കാൻ ചൈന ശ്രമിക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ചൈന ഇത് നിഷേധിച്ചു. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും രാഷ്ട്രീയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് സന്ദർശനമെന്ന് റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി ഷി പറഞ്ഞു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ 12 നിർദ്ദേശങ്ങളും ചൈന മുന്നോട്ട് വച്ചിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനുമായി ഷി ചിൻപിങ് കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായും മറ്റും കൂടിക്കാഴ്ച നടത്തും.