യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി.

തെക്കൻ കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ബംഗാൾ, ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ഈ മാസം 26ന് തീവ്രചുഴലിക്കാറ്റായി തീരം തൊടും. മുൻകരുതൽ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിയുടെ നിർദേശം. കൊവിഡ് ചികിത്സയേയും വാക്സിനേഷനേയും രക്ഷാപ്രവർത്തനം ബാധിക്കരുത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണം. മുന്നറിയിപ്പുകൾ പ്രാദേശികഭാഷയിൽ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി.

Related Posts