കറുപ്പ് വെള്ള ഫംഗസുകളേക്കാൾ അപകടകാരിയെന്ന് റിപ്പോർട്ട്.
രാജ്യത്ത് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചു.
By athulya
ന്യൂഡൽഹി:
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് റിപ്പോർട്ട് ചെയ്തത്. മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോൾ ഗാസിയാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗപ്രതിരോധന ശേഷി കുറവുള്ളവർ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. അലസത, വിശപ്പില്ലായ്മ, ഭാരം കുറയൽ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങൾ. ബ്ലാക്ക്, വൈറ്റ് ഫംഗസിനെക്കാൾ അപകടകരമാണ് യെല്ലോ ഫംഗസ് എന്ന് കണ്ടെത്തൽ.