ചുലൂർ യോഗിനിമാതാ സേവാകേന്ദ്രത്തിന്റെ പുതിയ സംരഭം; യോഗിനി മാതാ - ഭുവനേശ്വരി മാതൃമന്ദിരം

നിർദ്ധനരും നിരാലംബരുമായ അമ്മമാർക്ക് ഒരു തണൽ

ചുലൂർ യോഗിനിമാതാ സേവാകേന്ദ്രത്തിന്റെ പുതിയ സംരഭവും വിവേകാനന്ദ സ്വാമിയുടെ മാതാവ് ഭൂവനേശ്വരി ദേവിയുടെ നാമധേയത്തിൽ തുടങ്ങുന്ന യോഗിനി മാതാ - ഭുവനേശ്വരി മാതൃമന്ദിരത്തിന്റെ പാലുകാച്ചൽ കർമം ആചാര്യൻ പ്രകാശ് ശാന്തികളുടെ കാർമ്മികത്വത്തിൽ നടന്നു.

നിർദ്ധനരും നിരാലംബരുമായ 40 ഓളം അമ്മമാരെ സംരക്ഷിക്കുന്ന സമുച്ചയമാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യനിലയുടെ പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഏകദേശം 15 അമ്മമാർക്കുള്ള സൗകര്യങ്ങളാണ് താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ ആദ്യനില നിർമ്മാണത്തിനായി സഹകരിച്ച കൊച്ചിൻ ഷിപ്യാർഡ്, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർക്ക് സേവാകേന്ദ്രത്തന്റെ പേരിൽ സെക്രട്ടറി എൻ എസ് സജീവ് നന്ദി അറിയിച്ചു. സേവകേന്ദ്രം മെമ്പർ ഹരീഷ്മാഷ് ആശംസകൾ അറിയിച്ചു. യോഗിനിമാതാസേവാകേന്ദ്രം അംഗങ്ങൾ, ബാലികാസദനം മക്കൾ, അമ്മമാർ, സ്റ്റാഫ്, മാതൃസമിതിഅംഗങ്ങൾ, കോൺട്രാക്ടർ മൈക്രോവേൾഡ് മാനേജിങ് ഡയറക്ടർ സുമോദ് എരണേഴത്ത്, കുടുംബപ്രബോധൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രൻ, മറ്റ് സേവാകേന്ദ്രം അഭ്യുദയകാംക്ഷികൾ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts