ലോകത്തിലെ ഏറ്റവും ആരാധ്യരായ വ്യക്തികളുടെ പട്ടിക പുറത്ത്, ഒബാമ ഒന്നാമത്; ഇന്ത്യയിൽ നിന്ന് നരേന്ദ്രമോദിയും സച്ചിനും ബച്ചനും ഷാരൂഖ് ഖാനും

ലോകത്തിലെ ഏറ്റവും ആരാധ്യരായ വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക്ക് ഒബാമയാണ് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ആരാധ്യനായ വ്യക്തി. മോദി എട്ടാം സ്ഥാനത്താണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ, ക്രിക്കറ്റർ വിരാട് കോലി, അഭിനേത്രി പ്രിയങ്ക ചോപ്ര എന്നിവരും പട്ടികയിലുണ്ട്. ഇൻ്റർനെറ്റ് ബേസ്ഡ് മാർക്കറ്റ് റിസർച്ച് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ യു ഗവ് ആണ് സർവേ നടത്തിയത്. ബ്രിട്ടണിലാണ് കമ്പനിയുടെ ആസ്ഥാനം. 38 രാജ്യങ്ങളിൽ നിന്നുള്ള 42,000 പേരാണ് സർവേയിൽ പങ്കെടുത്തത്.

ബരാക്ക് ഒബാമ, ബിൽ ഗേറ്റ്സ്, ഷി ജിൻപിങ്ങ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാക്കി ചാൻ, എലോൺ മസ്ക്, ലയണൽ മെസ്സി, നരേന്ദ്ര മോദി, വ്ളാദിമിർ പുതിൻ, ജാക് മാ എന്നിവരാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്. സച്ചിൻ ടെൻഡുൽക്കർ 12-ാം സ്ഥാനത്തും ഷാരൂഖ് ഖാൻ 14-ാം സ്ഥാനത്തും അമിതാഭ് ബച്ചൻ 15-ാം സ്ഥാനത്തുമുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ 16-ാം സ്ഥാനത്തും വിരാട് കോലി 18-ാം സ്ഥാനത്തുമുള്ളപ്പോൾ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ 20-ാം സ്ഥാനത്താണ്.

Related Posts