ഭാര്യയിൽ നിന്ന് മോചനം കിട്ടാൻ ജയിലിലേക്ക്; കേസിനായി പൊലീസ് കെട്ടിടത്തിന് തീയിട്ട് യുവാവ്.

ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് ജയിലിൽ പോകുന്നതാണെന്ന് പറഞ്ഞ് പോലീസ് കേസിനായി പൊലീസ് കെട്ടിടത്തിന് തന്നെ തീയിട്ട് യുവാവ്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. രാജ്കോട്ടിലെ പൊലീസ് ചൗക്കിക്ക് 23കാരനായ ദേവ്ജി ചവ്ദ എന്ന യുവാവാണ് തീയിട്ടത്. ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും നല്ലത് ജയിലിൽ പോകുന്നതാണെന്നും അതിനാണ് താൻ ഇത് ചെയ്തതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

ഭാര്യ തനിക്ക് സ്വസ്ഥത തരുന്നില്ലെന്നും നിരന്തരം വഴക്കാണെന്നും യുവാവ് പറയുന്നു. അവർക്കൊപ്പം ജീവിക്കുന്നതിലും നല്ലത് ജയിലിൽ പോകുന്നതാണെന്നും ജയിലിൽ നല്ല ഭക്ഷണം എങ്കിലും കിട്ടുമെന്നുമാണ് യുവാവിന്റെ പക്ഷം. ഇതിന് കേസുണ്ടാക്കാനാണ് പൊലീസ് കെട്ടിടത്തിന് തീയിടാൻ യുവാവ് തീരുമാനിച്ചത്.

രാജ്കോട്ടിലെ ജംനാഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ പെട്രോളുമായി സ്ഥലത്തെത്തിയ യുവാവ് കെട്ടിടത്തിന് തീയിടുകയായിരുന്നു. പൊലീസ് ഓടിയെത്തിയപ്പോഴും ഇയാൾ രക്ഷപ്പെടാനും ശ്രമിച്ചില്ല. ഈ സമയം പൊലീസ് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല.

Related Posts