മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവ് കൃത്യമായിരിക്കണം; 18നും 26നും ഇടയിൽ പ്രായമുള്ള യുവതിയെ തേടുന്നു; യുവാവിന്റെ വിവാഹ പരസ്യം വിവാദത്തിൽ
ഇന്ന് മാട്രിമോണി സൈറ്റുകളിലൂടെയാണ് പലരും തനിക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നത്. തന്റെ ജീവിതപങ്കാളി എങ്ങനെ ആയിരിക്കണമെന്ന് എന്ന ഡിമാൻഡുകളും ഇതിൽ ഉൾപ്പെടുത്താം.. വിചിത്രമായ ആവശ്യങ്ങളുമായി മാട്രിമോണി പേജിൽ പോസ്റ്റ് ചെയ്ത വിവാഹ പരസ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ വൈറലായിരിക്കുന്നത്. രസകരമെന്തെന്നു വെച്ചാൽ ഇദ്ദേഹത്തിന് തന്റെ ജീവിതപങ്കാളിയുടെ ചുറ്റുപാട്, വിദ്യാഭ്യാസം, തൊഴിൽ എന്നിവയെക്കുറിച്ചൊന്നും അറിയേണ്ട.. പകരം തന്റെ പങ്കാളിക്ക് വേണ്ട ശാരീരിക സവിശേഷതകൾ ആണ് ഹൈലൈറ്റ്. ഭാവി വധുവിന്റെ മാറിടങ്ങളുടെ വലുപ്പമടക്കം കൃത്യമായ അളവുകൾ പറഞ്ഞുകൊണ്ടാണ് പരസ്യം എത്തിയത്. ഏകദേശം 13 ഡിമാൻഡ് നിരത്തിയാണ് വധുവിനെ തേടിയുള്ള പോസ്റ്റ്. ബെറ്റർഹാഫ് എന്ന മാട്രിമോണിയൽ പേജിലാണ് ഇത്തരത്തിലൊരു പരസ്യം എത്തിയത്.
'യാഥാസ്ഥിതിക', 'ലിബറൽ,' 'പ്രോ-ലൈഫ്' തുടങ്ങിയ മൂല്യങ്ങൾ ഉള്ള പെണ്ണായിരിക്കണം എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റിൽ ബ്രായുടെയും കാലുകളുടെയും വലുപ്പമടക്കമുള്ള ആവശ്യങ്ങൾ നിരത്തിയിട്ടുണ്ട്. പങ്കാളി മാനിക്യൂർ/പെഡിക്യൂർ ചെയ്യുകയും സാമാന്യം വൃത്തിയുള്ളവളുമായിരിക്കണം എന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വസ്ത്രധാരണം 80% കാഷ്വലും 20% ഫോർമലുമായിരിക്കണം, എന്നാൽ കിടക്കയിൽ വസ്ത്രങ്ങൾ ധരിക്കണം. വിശ്വാസിക്കാൻ കഴിയുന്നവളും സത്യസന്ധയും ആയിരിക്കണം, സിനിമകളിലും റോഡ് യാത്രകളോടും താത്പര്യം വേണം കുടുംബകാര്യങ്ങളിലും ശ്രദ്ധ വേണം. വധുവിന് 18-26 വയസ്സ് പ്രായം വരെയാകാം എന്നും പോസ്റ്റിൽ പറയുന്നു. പരസ്യത്തിനൊപ്പമുള്ള ഇയാളുടെ സ്വകാര്യ വിവരങ്ങളില്‍ ഹിന്ദു അഗര്‍വാള്‍ എന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമെന്നും നല്‍കിയിട്ടുണ്ട്.