വീട്ടിൽ കുഞ്ഞിന് ജന്മം നൽകി യുവതി; രക്ഷകരായി പാഞ്ഞെത്തിയത് ആംബുലൻസ് ഡ്രൈവർമാർ

മഞ്ചേശ്വരം : വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയ ജാർഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പാഞ്ഞെത്തി കനിവ് 108 ആംബുലൻസ് തൊഴിലാളികൾ. ഉപ്പള ഗേറ്റിനടുത്ത് വാടകക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി റിസ്വാന്റെ ഭാര്യ നസിയ രാത്രി 9മണിയോടെ താമസിക്കുന്ന വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് റിസ്വാൻ ഉടനെ കനിവ് ആംബുലൻസിന്റെ സഹായം തേടി. മംഗൽപടി താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് ഡ്രൈവർ ഹർഷിത് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം. എസ് അനുദാസ് എന്നിവർ ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആശുപത്രിയിലെത്താൻ വൈകുന്നത് അപകടമാണെന്ന് മനസ്സിലായത്. സമയം പാഴാക്കാതെ വീടിനുള്ളിൽ തന്നെ പ്രസവത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കി. കുട്ടി ജനിച്ച ശേഷം ഇരുവർക്കും പ്രാഥമിക ചികിത്സ നൽകുകയും ഉടനെ തന്നെ മംഗൽപടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും, കുഞ്ഞും സുഖമായിരിക്കുന്നു.

Related Posts