വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ഐക്യസദസ്സ് നടത്തി
നാട്ടിക: യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ വർഗീയതക്കെതിരെ ഐക്യസദസ്സ് സംഘടിപ്പിച്ചു. "തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ ഒരു മത രാഷ്ട്രമല്ല " എന്നി മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ടാണ് ഐക്യസദസ്സ് നടത്തിയത്. വീക്ഷണം സീനിയർ റിപ്പോർട്ടർ എം വി വിനീത ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ മതേതരത്വം കോൺഗ്രസിന്റെ സംഭാവനയാണ് അത് നിലനിർത്തുവാൻ കോൺഗ്രസിന് മാത്രമേ കഴിയു എന്ന് വിനീത അഭിപ്രായപെട്ടു.
യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം സജീർ ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി ആർ വിജയൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഡ്വ.ശ്യം കുമാർ, റാനിഷ് കെ രാമൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷൈൻ നാട്ടിക, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് എ എസ് ശ്രീജിൽ, കെ എസ് യു ജില്ല സെക്രട്ടറി വൈശാഖ് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവഹികളായ, അരുൺ സൂര്യ, മണ്ഡലം പ്രസിഡണ്ടുമാരായ പി എസ് മണികണ്ഠൻ, പ്രവീൺ മുത്തുള്ളിയാൽ, സി പി ഡെൽമാസ്, പ്രവീൺ രവീന്ദ്രൻ, ഹരികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.