'എസ് എഫ് ഐ, ആർ എസ് എസി ന്റെ പോഷകസംഘടനയായി മാറി' യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുബിൻ
രാഹുൽഗാന്ധിയുടെ ഓഫിസ് എസ് എഫ് ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുബിൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു.
'എസ് എഫ് ഐ ആർ എസ് എസി ന്റെ പോഷകസംഘടനയായി മാറി. എസ് എഫ് ഐ യുടെ ജനാധിപത്യവും സോഷിലിസവും ആർ എസ് എസ് ന്റെ അന്തപുരത്തിൽ പണയം വെച്ചു' പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ശോഭാ സുബിൻ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അശ്വിൻ ആലപ്പുഴ, കോൺഗ്രസ്സ് നേതാക്കളായ വി.എ. ഫിറോസ്, സിദ്ദിഖ് പി.എം, ഷൈൻ നാട്ടിക, ഇസ്മയിൽ അറക്കൽ, ജെൻസൺ വലപ്പാട്, കെ. എസ് യു ജില്ല വൈസ് പ്രസിഡണ്ട് ശ്രീജിൽ എ.എസ്, വൈശാഖ് വേണുഗോപാൽ, മണികണ്ഠൻ പി.സി, അൻസാർ തളിക്കുളം, ഫാറൂക്ക് താന്ന്യം, ബിനോയ് ലാൽ, രാഘേഷ് യു ആർ, സകീർ നാട്ടിക, അജു ഐക്കാരത്ത്, നൗഷാദ് ഇബ്രാഹിം, ആഷിക് ജോസ്, ഹരികൃഷ്ണൻ തളിക്കുളം, പ്രവീൺ വേലുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.