പോക്സോ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നു എന്നാരോപിച്ച് റവന്യുമന്ത്രി കെ രാജന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

നാട്ടിക : നാട്ടിക ശ്രീനാരായണ ഹാളിൽ മണപ്പുറം വയോജന ക്ഷേമ സമിതിയുടെ സ്നേഹാദരം പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഹാളിന്റെ ഗേറ്റിനടുത്ത് വെച്ചാണ് റവന്യുമന്ത്രി കെ രാജന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാഞ്ഞെത്തി മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ച് വഴി തടഞ്ഞത്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സംഭവമറഞ്ഞെത്തിയ സി പി ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റമുണ്ടായി .

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ, വൈശാഖ് വേണുഗോപാൽ, എ എസ് ശ്രീജിൽ, ബിനോയ് ലാൽ, സച്ചിൻ ടി പ്രദീപ്, യദുകൃഷ്ണൻ അന്തിക്കാട് എന്നിവരാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related Posts