വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം
വാടാനപ്പള്ളി : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ ചൂട്ട് പ്രതിഷേധം നടത്തി. തൃത്തല്ലൂർ യു പി സ്കൂൾ പരിസരത്ത് നിന്ന് പ്രകടനമായെത്തിയായിരുന്നു സമരം. ജില്ല പ്രസിഡണ്ട് എ എം സനൗഫൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ് വൈദ്യുതി നിരക്ക് വർദ്ധനവിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സനൗഫൽ പറഞ്ഞു. സർക്കാരിന്റെ അഴിമതിയും ധൂർത്തും മൂലമുണ്ടായ കടബാധ്യതയും വകുപ്പിന്റെ കെടുകാര്യസ്ഥതയുമാണ് കെഎസ്ഇബിയെ നഷ്ടത്തിലാക്കിയത്. കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ തലയിലേക്ക് കെട്ടി വെക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ വൈ ഹർഷാദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ എ ഷജീർ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ എം നിയാസ്, എം എച്ച് ഖാലിദ്, കെ എം ദിൽഷാദ്, ഫൈസൽ അഞ്ചങ്ങാടി, എ എസ് ശിഹാബ്, എ എം സുഹൈൽ, വി കെ റഫീഖ്, കെ എം മുജീബ് തുടങ്ങിയവർ സംസാരിച്ചു .