റമദാനിലെ അവസാന ദിനങ്ങള്‍; പ്രമുഖ വ്യവസായി യൂസഫലി ഇത്തവണയും മക്കയിലെത്തി
റമദാനിലെ അവസാന ദിനങ്ങള്‍ ചിലവഴിക്കാന്‍ പ്രമുഖ വ്യവസായി എം എ യൂസഫലിയും പത്‌നി സാബിറയും മക്കയിലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷോപലക്ഷങ്ങൾക്കൊപ്പം രാപ്പകലുകൾ ഹറമിൽ ചിലവഴിക്കുകയാണ് യൂസഫലി. വര്‍ണദേശഭാഷാ അതിര്‍വരമ്പുകളില്ലാത്ത ഹറം നല്‍കുന്നത് ഇസ്ലാമിന്റെ സമത്വത്തിന്റെ പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണെന്ന സന്ദേശമാണിത് നല്‍കുന്നത്. സ്വന്തം രാജ്യത്തിനും ഭാവി തലമുറക്കും പ്രവാസികള്‍ക്ക് തണലാകുന്ന ഗള്‍ഫ് ഭരണാധികാരികള്‍ക്കുമുള്ള പ്രാര്‍ഥനയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.