യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റി 'അഗ്നിപഥ്' സൗജന്യ രജിസ്ട്രേഷഷൻ ക്യാമ്പ് നടത്തി

യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷഷൻ ക്യാമ്പ് നടത്തി.നാട്ടിക എസ് എൻ ഹാളിൽ നടത്തിയ രജിസ്ട്രേഷൻ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു.. നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കി വരുന്ന നിരവധി ജനക്ഷേമ പദ്ധതികളിൽ, യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കി അവരെ രാജ്യസ്നേഹികളാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥ് എന്നും,ഈ സ്വപന പദ്ധതിയെപ്പോലും അന്ധമായി എതിർക്കുകയും രാജ്യവ്യാപകമായി ട്രെയിനുകൾക്ക് തീയിടാനും പൊതുമുതൽ നശിപ്പിക്കുന്നതിനുമാണ് കോൺഗ്രസ്സും സി പി എം - ഉം ഉൾപ്പെടുന്ന പ്രതിപക്ഷ കക്ഷികൾ ശ്രമിച്ചത് നിർഭാഗ്യകരമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മനേഷ് നളൻ സ്വാഗതം പറഞ്ഞു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈൻ നെടിയിരുപ്പിൽ, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സർജ്ജു തൊയക്കാവ് എന്നിവർ ആശംസകളർപ്പിച്ചു. എ കെ ചന്ദ്രശേഖരൻ, സെന്തിൽകുമാർ പി വി, ആശിഷ് കേളംകണ്ടം, അരുൺഗിരി, ഭഗീഷ് പുരാടൻ, ലാൽ ഊണുങ്ങൽ,റിനി കൃഷ്ണപ്രസാദ്, നിഷി പ്രവീൺ, ഭഗിനിസുനിൽ തുടങ്ങിയവർ നേതൃത്വം നല്കി

Related Posts