എസ് എസ് എല് സി, പ്ലസ് ടു ഉന്നത വിജയം നേടിയ നാട്ടിക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ അനുമോദനം

യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എല് സി, പ്ലസ് ടു ഉന്നത വിജയം നേടിയ നാട്ടിക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസും നടത്തി. നാട്ടിക എസ്‌ എൻ ഹാളിൽ നടന്ന ചടങ്ങ് ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. CEST കരിയർ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂരിലെ ഇൻസ്ട്രക്ടർ രാജേഷ് ടി ക്ലാസ്സ്‌ നയിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം സെന്തിൽനാട്ടിക അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മനേഷ് നളൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ . ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്മാസ്റ്റർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈൻ നെടിയിരുപ്പിൽ, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സർജ്ജു തൊയക്കാവ്, ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ജാൻസി ഇ പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ആശിഷ് കേളംകണ്ടം, ഗോകുൽ കരിപ്പിള്ളി, റിനി കൃഷ്ണപ്രസാദ്, നിഷ പ്രവീൺ, ഭഗിനി സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Related Posts