അടിയന്തരാവസ്ഥയുടെ ഓർമ്മദിനത്തിൽ "പിണറായി ഗോ ബാക്ക് " മാർച്ചുമായി യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റി
തൃപ്രയാർ : അടിയന്തരാവസ്ഥയുടെ ഓർമ്മദിനത്തിൽ പിണറായിയുടെ ഫാസിസ്റ്റ് നടപടികൾക്കെതിരെ യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "പിണറായി ഗോ ബാക്ക്" മാർച്ച് നടത്തി . തൃപ്രയാർ ബസ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ യുവമോർച്ച പ്രവർത്തകർ പിൻ തിരിഞ്ഞ് നടന്നുകൊണ്ട് തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. സിവിൽ സ്റ്റേഷനു മുൻപിൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അനന്ത് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവമോർച്ച മണ്ഡലം ജന സെക്രട്ടറി മനേഷ് തളിക്കുളം സ്വാഗതം പറഞ്ഞു.. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഹരിഷ് മാഷ് . ഭഗീഷ്പുരാടൻ,ഷൈൻ നെടിയിരിപ്പിൽ , സെന്തിൽ നാട്ടിക , ആശിഷ് ജിബിൻ , അനശ്വര, ഗ്രീഷ്മ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി