യുവകലാസാഹിതി മണപ്പുറം മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു
തൃപ്രയാർ: തൃപ്രയാർ നൃത്യയിൽ വെച്ച് നടന്ന യുവകലാസാഹിതി മണപ്പുറം മേഖലാ കൺവെൻഷൻ യുവകലാസാഹിതി ജില്ലാ സെക്രട്ടറി സി വി പൗലോസ് ഉദ്ഘാടനം ചെയ്തു. കെ സി ശിവരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോമൻ താമരകുളം, ഉണ്ണിക്കൃഷ്ണൻ തോട്ടാശ്ശേരി, സോപാനം ഉണ്ണികൃഷ്ണൻ, സ്വർണ്ണലത ടീച്ചർ എന്നിവർ സംസാരിച്ചു. വി ആർ പ്രഭ സ്വാഗതവും, കെ വി ഹിരൺ നന്ദിയും പറഞ്ഞു. പുതിയ മണപ്പുറം മേഖലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് വി ആർ പ്രഭ, വൈസ് പ്രസിഡണ്ട് ലാൽ കല്ലിച്ചം, സെക്രട്ടറി കെ വി ഹിരൺ, ജോ. സെക്രട്ടറി അജിത്ത് എൻ എ, ഖജാൻജി രാമകൃഷ്ണൻ കെ പി എന്നിവർ അടങ്ങിയ 19 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.