യുവകലാസാഹിതി മണപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക ചരിത്ര സംഗമം നടത്തി
തൃപ്രയാർ:
യുവകലാസാഹിതി മണപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ കലാപം 100-ാം വാർഷികം ഓർമപ്പെടുത്തലിൻ്റെ ഭാഗമായി "മലബാറിനുള്ളത് മതേതര മനസ്സ്-കേരളത്തിനും " സാംസ്കാരിക ചരിത്ര സംഗമംനടത്തി. നാട്ടിക എം എൽ എ സി.സി മുകുന്ദൻ മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി മണപ്പുറം മേഖല പ്രസിഡണ്ട് വി ആർ പ്രഭ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സി വി പൗലോസ്, ജില്ലാ ഭാരവാഹികളായ കെ സി ശിവരാമൻ, സോപാനം ഉണ്ണികൃഷ്ണൻ കേരള മഹിളാസംഘം നാട്ടിക മണ്ഡലം പ്രസിഡണ്ട് സജന പവ്വിൻ, എന്നിവർ സംസാരിച്ചു. യുവകലസാഹിതി മണപ്പുറം മേഖലാ കമ്മിറ്റി സെക്രട്ടറി കെ വി ഹിരൺ സ്വഗതവും മേഖല കമ്മിറ്റി ഖജാൻജി കെ. പി. രാമകൃഷ്ണൻ നന്ദിയുംപറഞ്ഞു. തുടർന്ന് പരിപാടിയിൽ അജിത്ത് ,ലാൽ കച്ചില്ലം സീന കണ്ണൻ സീമ രാജൻ, സജിനപർവ്വിൻ, രമ്യ, വി ആർ പ്രഭ എന്നിവർ കൊയ്ത്ത് പാട്ടും നാടൻ പാട്ടും കവിതകളും ആലപിച്ചു.