ഒറ്റയ്ക്ക് വിമാനം പറപ്പിച്ച് ലോകം ചുറ്റി റെക്കോഡിട്ട് സാറ; പ്രായം വെറും 19 മാത്രം

ലണ്ടൻ: ഏറ്റവും വേഗതയേറിയ 325 കിലോഗ്രാം ഭാരമുള്ള മൈക്രോലൈറ്റായ ഷാർക്ക് അൾട്രാലൈറ്റ് വിമാനത്തിൽ 51,000 കിലോമീറ്റർ (32,000 മൈൽ) യാത്ര ചെയ്തു, ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത സാര റഥർഫോർഡ്.

2021 ഓഗസ്റ്റ് 18-നാണ് സാറ വിമാനയാത്ര ആരംഭിച്ചത്. 30 രാജ്യങ്ങളാണ് യാത്രക്കിടെ സാറ സന്ദര്‍ശിച്ചത്. സാറയുടെ ആദ്യ ലോകയാത്ര ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം പിടിച്ചിരിക്കുകയാണ്.

ബെല്‍ജിയം പട്ടണമായ കോര്‍ട്‌റിജ്ക്കിന് പുറത്തുള്ള റണ്‍വേയില്‍ സാറ വിമാനമിറക്കുമ്പോള്‍ അവരെകാത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ബെല്‍ജിയം, ബ്രിട്ടീഷ് പൗരയായ സാറയുടെ മാതാപിതാക്കളും പൈലറ്റുമാരാണ്. സാറയുടെ അച്ഛന്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്‌സിനുവേണ്ടി വിമാനം പറത്തിയിട്ടുണ്ട്.

റഷ്യന്‍ പ്രവിശ്യയായ സൈബീരിയയിലെ മഞ്ഞുമൂടിക്കിടക്കുന്ന ഇടമാണ് ഈ യാത്രയില്‍ തന്നെ ഏറ്റവും ഭയപ്പെടുത്തിയതെന്നും, ആത്മവിശ്വാസത്തിലൂടെ വെല്ലുവിളികളെ നേരിട്ടതായും സാറ പറഞ്ഞു.

Related Posts