മഴ വില്ലനായി; സിംബാബ്‌വെ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു
ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിലുള്ള ട്വന്‍റി-20 ലോകകപ്പ് സൂപ്പർ 12 മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഓവര്‍ വെട്ടിച്ചുരുക്കി മത്സരം നടത്തിയെങ്കിലും മഴ വീണ്ടും വില്ലനായി മാറി. ഇതോടെ മത്സരം ഉപേക്ഷിക്കുകയും ഇരുടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിക്കുകയും ചെയ്തു. മഴ കാരണം മത്സരം ഒമ്പത് ഓവറാക്കി ചുരുക്കി. ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റണ്‍സാണ് സിംബാബ്‌വെ നേടിയത്. 18 പന്തിൽ 35 റണ്‍സെടുത്ത വെസ്ലി മധേവെരെ ആണ് ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ 19 റൺസ് വഴങ്ങി നാല് വിക്കറ്റ് നഷ്ടമായ സിംബാബ്‌വെയെ വെസ്ലി ഒറ്റയ്ക്ക് തോളിലേറ്റി. നാല് ഫോറും ഒരു സിക്സും അദ്ദേഹത്തിന്‍റെ ബാറ്റിൽ നിന്ന് വന്നു.