സൂചി രഹിത വാക്‌സിനായ സൈകോവ്-ഡി വാക്‌സിനുമായി സൈഡസ് കാഡില.

ന്യൂഡൽഹി: പന്ത്രണ്ട് വയസ്സ് മുതലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ സൂചി രഹിത കൊവിഡ് വാക്സിനായ സൈകോവ്-ഡി ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോർട്ട്. കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിനാണ് സൈകോവ്-ഡി. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ചെടുത്ത വാക്സിനാണിത്. മൂന്നു ഡോസ് വേണ്ടിവരും. രണ്ടു ഡോസുള്ള വാക്സിനും കമ്പനി നിർമ്മിക്കുന്നുണ്ട്. ജറ്റ് ഇൻജക്ടർ ഉപയോഗിച്ച് അമർത്തി ചർമ്മത്തോട് ചേർന്നുള്ള ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന മരുന്നാണിത്. സ്മാൾ പോക്സിനെതിരെ പതിറ്റാണ്ടുകൾക്ക് മുമ്പ് കുട്ടികൾക്ക് എടുത്തിരുന്ന അച്ചുകുത്ത് സംവിധാനം തന്നെയാണിത്. അനുമതി കിട്ടിയാൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകളുടെ എണ്ണം അഞ്ചാവും. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, ഒറ്റ ഡോസ് മാത്രമുള്ള ജോൺസൺ ആന്റ് ജോൺസൺ എന്നിവയാണ് മറ്റ് വാക്സിനുകൾ.

Related Posts