തൃശൂർ വടക്കാഞ്ചേരിയിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സുമംഗല സ്‌മൃതി.
അന്തരിച്ച പ്രശസ്ത സാഹിത്യകാരി സുമംഗലക്ക് വടക്കാഞ്ചേരി പൗരാവലിയുടെ ആദരം.
വടക്കാഞ്ചേരി:
തൃശൂർ വടക്കാഞ്ചേരിയിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരി സുമംഗലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ലൈബ്രറി കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി വി മുരളി, രാഷ്ട്രീയ നേതാക്കളായ ഡോ. കെ ഡി ബാഹുലേയൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാർ, ഇ എം സതീശ, വ്യാപാരി വ്യവസായി സംഘടന നേതാവ് പി എൻ ഗോകുലൻ, ഉത്രാളിക്കാവ് പൂരം കോർഡിനേറ്റർ എ കെ സതീഷ് കുമാർ, കേരളവർമ ലൈബ്രറി സെക്രട്ടറി ജി. സത്യൻ, കലാമണ്ഡലം പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കലാമണ്ഡലം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.