ആർ‌എൽ‌ഡി നേതാവ് അജിത് സിംഗ് അന്തരിച്ചു.

മുൻ കേന്ദ്രമന്ത്രിയും ആർ‌എൽ‌ഡി നേതാവുമായ അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡൽഹി:

മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ (ആർ‌എൽ‌ഡി) പാർട്ടി നേതാവുമായ അജിത് സിംഗ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. ഏപ്രിൽ 20 ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ അണുബാധ മൂലം സ്ഥിതി ഗുരുതരമായിരുന്നു. ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ മകനായ അജിത് സിംഗ് നാലു കേന്ദ്രമന്ത്രിസഭകളിൽ അംഗമായിരുന്നു.

Related Posts